യുഎന്‍: പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു യുഎന്‍ രക്ഷാസമിതി. നിന്ദ്യമായ ഭീകരപ്രവര്‍ത്തനത്തില്‍ കുറ്റവാളികളും ആസൂത്രകരും പണം നല്കിയവരും സ്പോണ്‍സര്‍മാരും ഉള്‍പ്പെടെ ഉത്തരവാദികളെ കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നു പതിനഞ്ചംഗ രക്ഷാസമിതി ആവശ്യപ്പെട്ടു.
ഫ്രാന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഎസ് ആണ് പ്രസ്താവന തയാറാക്കിയത്. നിലവിലെ രക്ഷാസമിതിയില്‍ പാക്കിസ്ഥാനും അംഗമാണ്.
Comments: